ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ ചത്തർപ്പൂരിൽ ഉള്ള ഓൾ ഇന്ത്യ പ്രയർ ഫെല്ലോഷിപ്പിൽ വച്ച് നടക്കും.
റീജിയനൽ യൂത്ത് ഡയറക്ടർ പാ. ഷിഞ്ചു തോമസ് ഉദ്ഘാടനം ചെയ്യുന്ന ഈ ക്യാമ്പിൽ പാ. പ്രിൻസ് തോമസ് (റാന്നി), പാ. ജോൺ തോമസ് (വെസ്റ്റ് ബംഗാൾ), എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പാ. ജോൺസൻ രാമചന്ദ്രൻ (ന്യൂ ഡൽഹി) പരിഭാഷ നിർവ്വഹിക്കും. പാ. ജോസഫ് രാജ് അല്ലം (മുംബൈ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
‘Stand firm mighty through meekness’ എന്നതാണ് ചിന്താവിഷയം.
ക്യാമ്പിന്റെ വിവിധ ക്രമീകരണങ്ങൾക്കായി പാ. സനു റ്റി. മാത്യു, പാ. സുജിമോൻ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം പ്രവർത്തിച്ചു വരുന്നു. ക്യാമ്പിന്റെ അനുഗ്രഹത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുമല്ലോ.