ഗോറെഗാവിൽ വെസ്റ്റേൺ മുംബൈ ഡിസ്ട്രിക്ടിന്റെ ത്രിദിന വി.ബി.എസ്. സംഘടിപ്പിച്ചു.
മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ,, വെസ്റ്റേൺ മുംബൈ ഡിസ്ട്രിക്ട് വൈ.പി.ഇ., സൺഡേ സ്കൂൾ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ത്രിദിന വി.ബി.എസ്. (വെക്കേഷൻ ബൈബിൾ സ്കൂൾ) സെപ്റ്റംബർ 14 മുതൽ 16 വരെ ഗോറെഗാവ് ദൈവസഭാ ഹാളിൽ നടന്നു.
ഡിസ്ട്രിക്ട് പാസ്റ്റർ പാസ്റ്റർ തോമസ് മാത്യു പ്രാർത്ഥിച്ച് വി.ബി.എസ്. ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ഷിനോയ് സി. മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ നിന്നായി അമ്പതിലധികം കുട്ടികൾ വി.ബി.എസ്സിൽ പങ്കെടുത്തു. ഡിസ്ട്രിക്ടിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വി.ബി.എസ്. സംഘടിപ്പിക്കുന്നത്.
“You Are Special” എന്ന പ്രമേയത്തെ ആസ്പദമാക്കി കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാനങ്ങൾ, ചെറുകഥകൾ, ആക്ഷൻ സോങ്ങുകൾ, പപ്പറ്റ് ഷോ, ബിബ്ലിക്കൽ മാജിക് എന്നിവ ഉൾപ്പെടെ വിവിധ സെഷനുകളിലായി നിരവധി പ്രവർത്തനങ്ങൾ നടന്നു. മൂന്ന് ദിവസത്തെ വി.ബി.എസ്. പങ്കെടുത്ത കുട്ടികൾക്ക് ആത്മീയവും വിജ്ഞാനപ്രദവുമായ പുതിയ അനുഭവമായി മാറി.
ഗോറെഗാവ് വി.ബി.എസ്സിന് യങ് സോൾ ഫൗണ്ടേഷൻ നേതൃത്വം നൽകി. സിസ്റ്റർ ഷാർലെറ്റ് മൈക്കിൾ, സിസ്റ്റർ ജനനി എന്നിവർ ഡയറക്ടർമാരായി പ്രവർത്തിച്ചു. സിസ്റ്റേഴ്സ് ഷിജി ഡെന്നി, അശ്വിനി ജേക്കബ്, റീബ ഈപ്പൻ, അസ്മീത ജേക്കബ്, അക്സാ തോമസ്, റീന, ദീന അജു, ഷെബാ ജോസഫ്, ബ്യൂല ജോയ്, മെർലിൻ സിസിലി എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിച്ചു. പതിനാലിലധികം വൈ.പി.ഇ. അംഗങ്ങൾ വോളന്റിയർമാരായും പ്രവർത്തിച്ചു.
സമാപന സമ്മേളനത്തിൽ പാസ്റ്റർ ബിജു തങ്കച്ചൻ (കൗൺസിൽ സെക്രട്ടറി), ബ്രദർ മത്തായി മാത്യു (സിദ്ധാർഥ് നഗർ) എന്നിവർ അധ്യാപകർക്കും ബ്രദർ സ്റ്റീഫൻ സാമുവൽ (ഭയന്ദർ) വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
പാസ്റ്റർ സിബി വി. ജോസഫ് (ഡിസ്ട്രിക്ട് സൺഡേ സ്കൂൾ വൈ.പി.ഇ. പ്രസിഡന്റ്), പാസ്റ്റർ ഷിബു വർഗീസ് (റീജണൽ സൺഡേ സ്കൂൾ ഡിപ്പാർട്മെന്റ് ഡയറക്ടർ) എന്നിവർ വി.ബി.എസ്സിന് നേതൃത്വം നൽകി.