ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ. യുവജന കൂട്ടായ്മ
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ യുവജന കൂട്ടായ്മ ജൂലൈ 26-ന് (ഞായറാഴ്ച) വൈകുന്നേരം 5:00 മണിക്ക് കല്യാൺ ഈസ്റ്റ്, കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെടും.
ഈ കാലഘട്ടത്തിൽ കർത്താവിനാൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ മനു കെ. ചാക്കോ ദൈവവചനം ശുശ്രൂഷിക്കും.
ഈ അനുഗ്രഹീതമായ ആത്മീയ സംഗമത്തിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ശുശ്രൂഷകൾക്ക് മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ. പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസ് നേതൃത്വം നൽകും.
സെക്രട്ടറി: ബ്രദർ സ്റ്റാൻലി ശാമുവേൽ.