ടൊറേന്റോ സീയോൻ ഗോസ്പൽ അസംബ്ലി ചുർച്ചിന്റെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ബെഞ്ചി മാത്യു ചുമതലയേറ്റു

ടൊറേന്റോ സീയോൻ ഗോസ്പൽ അസംബ്ലി ചുർച്ചിന്റെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ബെഞ്ചി മാത്യു ചുമതലയേറ്റു

Sadhwartha News

ജൂലൈ 1-ന് ടൊറോന്റോ സീയോൻ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ബെഞ്ചി മാത്യു ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, സെൻട്രൽ വെസ്റ്റ് റീജിയണിലെ അനുഗ്രഹീത ശുശ്രൂഷകനായ അദ്ദേഹം മുൻ യൂത്ത് ഡയറക്ടർ, മഹനേയീം ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ, കൗൺസിൽ അംഗം എന്നീ നിലകളിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. റീജിയണിലെ വിവിധ സഭകളിൽ ഫലപ്രദവും അനുഗ്രഹീതവുമായ ശുശ്രൂഷ നിർവഹിച്ചിട്ടുള്ള അദ്ദേഹം, മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.)യും ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min.)യും ഉൾപ്പെടെയുള്ള ദൈവശാസ്ത്ര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ ബെഞ്ചി മാത്യുവിന്റെ ഭാര്യ സന്ധ്യ. മക്കൾ: ജെഫ്രി, ജാനിസ്. പാസ്റ്റർ ബെഞ്ചി മാത്യുവിനും കുടുംബത്തിനും സദ്വാർത്തയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും.