പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും റീജിയണൽ കൗൺസിൽ സെക്രട്ടറിയായി നിയമിതനായി
മുംബൈ: ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ റീജിയണൽ കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും നിയമിതനായി.
കഴിഞ്ഞ രണ്ട് വർഷക്കാലത്തെ മികച്ച സേവനത്തെ മാനിച്ചാണ് റീജിയണൽ കൗൺസിൽ അദ്ദേഹത്തെ വീണ്ടും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മുംബൈ ഗോരേഗാവ് ദൈവസഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ബിജു തങ്കച്ചൻ നിലവിൽ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI), മഹാരാഷ്ട്ര–ഗോവ സ്റ്റേറ്റ് സെക്രട്ടറിയായും, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പബ്ലിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചുവരുന്നു.
ഭാര്യ: ബീന
മക്കൾ: എബിൻ, അബിയ
സദ്വാർത്ത കുടുംബത്തിന്റെ ആശംസകളും പ്രാർത്ഥനകളും.