വെസ്റ്റേൺ മുംബൈ ഡിസ്ട്രിക്ടിൽ ത്രിദിന വി.ബി.എസ്.

വെസ്റ്റേൺ മുംബൈ ഡിസ്ട്രിക്ടിൽ ത്രിദിന വി.ബി.എസ്.

Sadhwartha News Desk

മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, വെസ്റ്റേൺ മുംബൈ ഡിസ്ട്രിക്ടിന്റെ വൈ.പി.ഇ., സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ വി.ബി.എസ്. 2026 സെപ്റ്റംബർ 14 മുതൽ 16 വരെ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, ഗൊറേഗാവ് (വെസ്റ്റ്) സഭയിൽ വെച്ച് നടത്തപ്പെടുന്നു.

എല്ലാ ദിവസവും രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് വി.ബി.എസ്. നടക്കുന്നത്. 4 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഈ വർഷത്തെ വി.ബി.എസ്.-ന്റെ ചിന്താവിഷയം “നിങ്ങൾ വിലയേറിയവരാണ്” (മത്തായി 6:26) എന്നതാണ്.

ഗൊറേഗാവ് (വെസ്റ്റ്) ആസ്ഥാനമായി പ്രവർത്തിക്കുന്ന യംഗ് സോൾ ഫൗണ്ടേഷൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ബൈബിൾ പഠനം, പാട്ടുകൾ, കഥകൾ, വിവിധ ഗെയ്മുകൾ, ആകർഷകമായ മറ്റു പ്രോഗ്രാമുകൾ വി.ബി.എസ്.-ൽ ക്രമീകരിച്ചിട്ടുണ്ട്.

രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷന്റെ അവസാന തീയതി 2026 ഓഗസ്റ്റ് 23 ആണ്.

പാസ്റ്റർ സിബി വി. ജോസഫ് (വൈ.പി.ഇ. & സൺഡേ സ്കൂൾ പ്രസിഡന്റ്), പാസ്റ്റർ ഷിബു വർഗീസ് (സൺഡേ സ്കൂൾ ഡയറക്ടർ, സി.ഒ.ജി. സി.ഡബ്ല്യു. റീജിയൻ), പാസ്റ്റർ തോമസ് മാത്യു (ഡിസ്ട്രിക്ട് പാസ്റ്റർ), ബ്രദർ ജെറേ വർഗീസ് (വൈ.പി.ഇ. സെക്രട്ടറി) എന്നിവർ വി.ബി.എസ്. പ്രോഗ്രാമുകൾക് നേതൃത്വം നൽകുന്നു. ‎