ബേഥേൽ പ്രാർത്ഥനാഭവൻ ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു

ബേഥേൽ പ്രാർത്ഥനാഭവൻ ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു

Sadhwartha News Desk

പൂനെ: പൂനെ മറാത്തി ഡിസ്ട്രിക്റ്റിലെ ബേലാപ്പൂർ പട്ടേൽവാടിയിലെ ദൈവസഭയ്ക്കായി പാസ്റ്റർ വിജയ് തലോരെയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച ബേഥേൽ പ്രാർത്ഥനാഭവൻ 2026 ജൂൺ 27-ന് (ശനിയാഴ്ച) റീജിയൻ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു.

Bethel Prayer Hall

പൂനെ മറാത്തി ഡിസ്ട്രിക്റ്റ് പാസ്റ്റർ ചന്ദ്രശേഖർ സലോകയുടെ അധ്യക്ഷതയിൽ നടന്ന സമർപ്പണ ശുശ്രൂഷയിൽ റീജിയൻ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി മുഖ്യസന്ദേശം നൽകി. ദൈവത്തിന്റെ ആലയം എപ്പോഴും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ദൈവജനത്തിന്റെ ആത്മീയ കൂട്ടായ്മയ്ക്കുമുള്ള വിശുദ്ധ സ്ഥലമായി നിലനിൽക്കണമെന്നും, ഈ ആലയം നിമിത്തം അനേകർ യേശുക്രിസ്തുവിന്റെ സ്നേഹവും നന്മയും അനുഭവിച്ചറിയുവാൻ ഇടയാകട്ടെയെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

പാസ്റ്റർമാരായ ചന്ദ്രഹാസ് പിള്ള, സന്തോഷ് വാഗ്മാരെ, ബദരി പ്രസാദ്, ജയപ്രകാശ് റോഡേ, പീറ്റർ ശേലാർ, ക്രിസ്തുദാസ്, അശോക്, സതീഷ്, ശിവാജി, ശൈലേഷ് എന്നിവർ വിവിധ ശുശ്രൂഷകളിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പാസ്റ്റർ സന്തോഷ് വാഗ്മാരെയുടെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ആലയനിർമ്മാണത്തിനായി സ്ഥലം നൽകിയും സാമ്പത്തികമായി സഹായിച്ചും സഹകരിച്ച എല്ലാവർക്കും സ്ഥലസഭ ശുശ്രൂഷകൻ പാസ്റ്റർ വിജയ് തലോരെ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ പ്രദേശത്ത് വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിച്ചുവരുന്നു.

Bethel Prayer Hall

ഈ സഭയുടെയും ഇവിടെ നടക്കുന്ന ദൈവിക പ്രവർത്തനങ്ങളുടെയും തുടർവളർച്ചയ്ക്കായി ദൈവജനം പ്രത്യേകം പ്രാർത്ഥിക്കുമാറാകട്ടെ.