ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട്  വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി നടന്നു

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി നടന്നു

Sadhwartha News Desk

കല്യാൺ: സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 26 ന് വൈകിട്ട് 5 മണി മുതൽ കല്യാൺ ഈസ്റ്റ്‌ കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെട്ട യുവജന കൂട്ടായ്മ വളരെ അനുഗ്രഹമായി നടന്നു.

ഡിസ്ട്രിക്റ്റ് വൈ.പി.ഇ പ്രസിഡന്റ്‌ പാസ്റ്റർ സാം റ്റി.തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ പി.സി സണ്ണി പ്രാർത്ഥിച്ചു യോഗം ആരംഭിച്ചു. കല്യാൺ ഈസ്റ്റ്‌ കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിലെ യുവജനങ്ങൾ അനുഗ്രഹകരമായ സംഗീത ശിശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട്  വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി നടന്നു

തുടർന്ന് താക്രുളി വൈ.പി.ഇ സെക്രട്ടറി, പാസ്റ്റർ മാത്യൂസ് ഫിലിപ്പ് എന്നിവർ പ്രാർത്ഥിക്കുകയും, വൈ.പി.ഇ ഡിസ്ട്രിക്റ്റ് സെക്രട്ടറി സ്റ്റാൻലി സാമുവേൽ സ്വാഗതം ആശംസിക്കയും ചെയ്തു.

യെശയ്യ:60:1 നെ ആസ്പദമാക്കി അന്ധകാരത്തിന്റെ നടുവിൽ എഴുന്നേറ്റു പ്രകാശിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈ.പി.ഇ പ്രസിഡന്റ്‌ പാസ്റ്റർ സാം റ്റി.തോമസ് ആഹ്വാനം ചെയ്തു.

യുവജനങ്ങളെ പ്രതിനിധീകരിച്ച് ഡോ. ജെസ്റ്റീന മെറിൻ ജോൺ 1 പത്രോസ് 2:9 ആസ്പദമാക്കി, വിശ്വാസികൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്ന സന്ദേശം പങ്കുവെച്ചു. തുടർന്ന് പാസ്റ്റർ ബിജു എം. ജി പ്രാർത്ഥിച്ചു.

മുഖ്യപ്രഭാഷണം നടത്തിയ പാസ്റ്റർ മനു കെ. ചാക്കോ, “യേശുവിനോട് ചേർന്നുള്ള ഒരു അടുപ്പമുള്ള ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനം ശുശ്രൂഷിച്ചു. യേശുക്രിസ്തു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാകുമ്പോൾ, യേശുവുമായുള്ള വ്യക്തിപരമായ ബന്ധം കൂടുതൽ ആഴപ്പെടുമെന്നും, ആത്മീയ വളർച്ച അതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പാസ്റ്റർ പോൾ രാജ് മീറ്റിംഗിനെ പറ്റി ഒരു അവലോകനം നടത്തി. ജോയിന്റ് സെക്രട്ടറി ശ്രുതി മോഹൻ രാജ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഡിസ്ട്രിക്ട് പാസ്റ്റർ ജോൺസൻ തോമസിന്റെ പ്രാർത്ഥനയും ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു.

ഡിസ്ട്രിക്ടിലെ 12 സഭകളിൽ നിന്നായി ഏകദേശം 75 യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും ക്രിസ്തീയ സമർപ്പണത്തിനും പ്രചോദനമേകിയ ഈ കൂട്ടായ്മ വലിയ അനുഗ്രഹമായി മാറിയതായി സംഘാടകർ അറിയിച്ചു.