ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നവി മുംബൈ ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന
മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, നവി മുംബൈ ഡിസ്ട്രിക്റ്റിന്റെ സംയുക്ത ആരാധന പനവെൽ കാന്ത കോളനിയിലുള്ള ലോട്ടറി ക്ലബ് ഹാളിൽ വച്ച് അനുഗ്രഹമായി നടന്നു. ജൂൺ 21 ഞായറാഴ്ച രാവിലെ 9:00 മണിക്ക്
ഡിസ്ട്രിക്റ്റ് പാസ്റ്റർ മാത്യു സാമുവേലിന്റെ അധ്യക്ഷതയിൽ പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ പാസ്റ്റർ ജിക്സൺ ജെയിംസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. പാസ്റ്റർ വി.ഒ. വർഗീസ് സങ്കീർത്തന പ്രബോധനം നടത്തി. യോഗത്തിൽ മുഖ്യ അതിഥിയായിരുന്ന റീജണൽ ഓവർസിയർ പാസ്റ്റർ ഇ.പി. സാംകുട്ടി എബ്രായർക്കെഴുതിയ ലേഖനം രണ്ടാം അധ്യായം 1 മുതൽ 4 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി
ദൈവവചനം ശുശ്രൂഷിച്ചു.
ഡിസ്ട്രിക്റ്റിലെ മറ്റ് ദൈവദാസന്മാരും വിവിധ ശുശ്രൂഷകളിൽ സഹകരിച്ചു. ഈ സംയുക്ത ആരാധനയിൽ ഇരുന്നൂറ്റി അൻപതിലധികം വിശ്വാസികൾ പങ്കെടുത്തു. യോഗത്തിൽ വച്ച് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഡിസ്ട്രിക്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തു. കൂടാതെ റീജിയന്റെ സെൻട്രലൈസ്ഡ് സൺഡേ സ്കൂളിൽ വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു. ട്രഷറർ ബ്രദർ സിജുമോൻ കൃതജ്ഞതയർപ്പിച്ചു.
തുടർന്ന് പ്രാർത്ഥനയോടും റീജണൽ ഓവർസിയറുടെ ആശീർവാദത്തോടും കൂടി സഭായോഗം അനുഗ്രഹമായി പര്യവസാനിച്ചു.