സൗത്ത് ഡൽഹി ഡിസ്ട്രിക്റ്റ് ദ്വിദിന ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപ്തി
ഡൽഹി: സൗത്ത് ഡൽഹി ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 7, 8 തീയതികളിൽ ഹൗസ് ഖാസ് സഭാ ഹാളിൽ അനുഗ്രഹീതമായി നടന്നു.
ഡിസ്ട്രിക്റ്റ് പാസ്റ്റർ പാ. റോബിമോൻ പി. ജോഷുവ, നെഹെമ്യാവിന്റെ ഉപവാസത്തെയും ശുശ്രൂഷയെയും ആസ്പദമാക്കി, ഈ കാലഘട്ടത്തിൽ ഉപവാസ പ്രാർത്ഥനയുടെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
ആദ്യത്തെ രണ്ട് സെഷനുകളിൽ പാ. മാത്യു (വയനാട്) 1 പത്രോസ് 1:13 ആസ്പദമാക്കി അനുഗ്രഹീതമായ ദൈവവചനം ശുശ്രൂഷിച്ചു. തുടർന്ന് നടന്ന മൂന്ന് സെഷനുകളിൽ മുഖ്യാതിഥിയായ റീജിയണൽ ഇവാഞ്ചലിസം ഡയറക്ടർ റവ. മഹാവിർ പ്രസാദ് ഗൗതം യോശുവ 24:15 ആസ്പദമാക്കി, “ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും” എന്ന വിഷയത്തിൽ ദൈവവചനം ശുശ്രൂഷിച്ചു.
ദൈവദാസന്മാരായ പാ. ബിനോജി വർഗീസ്, പാ. സുജിത് പി. ജോസഫ്, പാ. സനു ടി. മാത്യു, പാ. അലക്സ് കുട്ടി ജേക്കബ്, പാ. ഷിജു കെ. ഡാനിയേൽ, പാ. ഷിബു ബേബി, പാ. ഫിലിപ്പ് സാം നൈനാൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുകയും മറ്റു ശുശ്രൂഷകളിൽ സഹകരിക്കുകയും ചെയ്തു. പാ. ഷാജി കെ. ചിറയിൽ, പാ. ജേക്കബ് ചെറിയാൻ, ബ്രദ. പി. കെ. ശശി എന്നിവർ പരിഭാഷ നിർവഹിച്ചു.
ഡിസ്ട്രിക്റ്റിലെ വിവിധ സഭകളിൽനിന്ന് പങ്കെടുത്ത ദൈവമക്കൾക്ക് ദ്വിദിന ഉപവാസ പ്രാർത്ഥന അനുഗ്രഹത്തിന്റെയും ആത്മീയ ഉണർവിന്റെയും സമയമായി മാറി.
ഡിസ്ട്രിക്റ്റ് സെക്രട്ടറി ബ്രദ. സുനിൽ റോബർട്ട് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റേഴ്സ് സെക്രട്ടറി പാ. ബിനോജി വർഗീസിന്റെ പ്രാർത്ഥനയോടും ഡിസ്ട്രിക്റ്റ് പാസ്റ്റർ പാ. റോബിമോൻ പി. ജോഷുവയുടെ ആശീർവാദത്തോടും കൂടി ദ്വിദിന ഉപവാസ പ്രാർത്ഥനയ്ക്ക് സമാപനമായി.
കർത്താവിന്റെ വരവ് താമസിച്ചാൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങി.
റിപ്പോർട്ട് തയ്യാറാക്കിയത്: പാ. സുജിത് പി. ജോസഫ്, നോയിഡ.